12:17pm 06 November 2026
NEWS
വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
15/02/2025  03:34 PM IST
nila
വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള വലിയ പ്രചാരണങ്ങൾ നടന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, കേരളത്തിലെ സർക്കാർ അത്തരത്തിൽ ആരെയും കുടിയിറക്കില്ലെന്നും പിണറായി വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവർന്നെടുക്കില്ലെന്ന ഉറപ്പ് ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് വഖഫ് ഡിവിഷണൽ ബോർഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img