08:09am 13 November 2026
NEWS
രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ‌ാദു മായി മുഖ്യമന്ത്രി പിണറായി വി ജയൻ കൂടിക്കാഴ്ച നടത്തി.
31/10/2025  03:43 PM IST
nila
രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ‌ാദു മായി മുഖ്യമന്ത്രി പിണറായി വി ജയൻ കൂടിക്കാഴ്ച നടത്തി.

 

ദോഹ: ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ‌ാദു മായി മുഖ്യമന്ത്രി പിണറായി വി ജയൻ കൂടിക്കാഴ്ച നടത്തി. കേരളവും ഖത്തറുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും നിക്ഷേപ സാധ്യതകളും ഉഭയകക്ഷി സഹകരണവും സംബ ന്ധിച്ച വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കേരളത്തിലെ വ്യ വസായ സാധ്യതകളും നിക്ഷേപക സൗഹൃദനയങ്ങളും ഖത്ത റിലെ ബിസിനസ് മേഖലയിൽ കേരളത്തിലെ സംരംഭകർക്ക് ലഭ്യമായ അവസരങ്ങളും ചർച്ച യായി. കേരളത്തിലെ നിക്ഷേപ സാധ്യ തകളെക്കുറിച്ച് ഖത്തർ സഹക രണ മന്ത്രി പ്രത്യേകം താൽപ്പര്യം പ്രകടിപ്പിച്ചു. ശക്തമായ സാമ്പത്തിക- സാംസ്‌കാരിക ബന്ധങ്ങൾ പരസ്പ‌രം ഗുണം ചെയ്യുമെന്നും അവർ സൂചിപ്പി ച്ചു. ലോക സമാധാനത്തിനും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും ഖത്തർ നൽകിയ സംഭാവനകൾക്ക് മുഖ്യമന്ത്രിഅഭിനന്ദനങ്ങൾഅറിയിച്ചു. മറിയം ബിൻ ത് അലി ബിൻ നാസർ അൽ മി സ‌ാദിന് മുഖ്യമന്ത്രി
പ്രത്യേക ഉപഹാരം സമ്മാനിച്ചു. ഖത്തറിലെ ഇന്ത്യൻ സ്ഥാ നപതി വിപുൽ മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി
ഡോ. എ ജയതിലക്, നോർക റൂട്ട്സ് ഡയറക്ട‌ർ ജെ കെ മേനോൻ എന്നിവർ കൂടിക്കാഴ് ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img