09:47am 02 December 2025
NEWS
ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയനും ശ്രേഷ്ഠ കാതോലിക്ക ബാവായും കൂടിക്കാഴ്ച നടത്തി
01/12/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയനും ശ്രേഷ്ഠ കാതോലിക്ക ബാവായും കൂടിക്കാഴ്ച നടത്തി

ദുബായ് :  കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും ദുബായിൽ കൂടിക്കാഴ്ച നടത്തി.

​അൽ നാസർ ലഷർ ലാൻഡിന് സമീപത്തുള്ള ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഈ സൗഹൃദ സന്ദർശനം. വിവിധ ആനുകാലിക വിഷയങ്ങളും പ്രവാസി മലയാളി സമൂഹത്തെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളും ചർച്ച ചെയ്തു.

ശ്രേഷ്ഠ ബാവായുടെ മാനേജർ ഫാ. ജോഷി മാത്യു ചിറ്റേത്ത്, സഭാ മാനേജിങ് കമ്മിറ്റി അംഗം സെറിൻ ചീരൻ, അനുര മത്തായി എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img