
കൊച്ചി : എറണാകുളം പ്രസ്സ് ക്ലബിന്റെ 57 -മത് സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അല്ലിയാമ്പൽ കടവിൽ നടന്ന സമ്മേളനത്തിൽ കേക്ക് മുറിച്ചാണ് മുഖ്യമന്ത്രി ആഘോഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. കൊച്ചി നഗരത്തിൽ സ്ഥലസൗകര്യമുള്ള ഒരു പ്രസ്സ് ക്ലബ് കെട്ടിടം നിർമ്മിക്കുന്നതിന് ഉചിതമായ സ്ഥലം അനവദിച്ചു തരണമെന്നും കലൂരിലെ ജേണലിസ്റ്റ് കോളനിയുടെ ജീർണാവസ്ഥ പരിഹരിച്ച് മാധ്യമപ്രവർത്തകർക്ക് പ്രയോജനപ്പെടുന്ന ഭവന നിർമാണ പദ്ധതി പുനരാവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം പ്രസ്സ് ക്ലബ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നൽകി. ചടങ്ങിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷനായി. സെക്രട്ടറി എം. ഷജിൽകുമാർ സ്വാഗതവും ട്രഷറർ അഷ്‌റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻ്റ പ്രദീപ് കുമ്പിടി, ജോയിന്റ് സെക്രട്ടറി ഷബ്‌ന സിയാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം. നാസർ, ജെബി പോൾ, ടോമി മാത്യൂ, ശ്രീകാന്ത് മണി മല തുടങ്ങിയവർ പ്രസംഗിച്ചു. ആർട്ടിസ്റ്റ് റിങ്കു തിയോഫിൻ അക്രിലിക്കിൽ വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം ഭാരവാഹികൾ സമ്മാനിച്ചു.








