
രാജഗിരി നോളജ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശന് സംസാരിക്കുന്നു. ഇടത്തുനിന്ന്: ഡോ. നീനു കുര്യാക്കോസ്, ഡോ. ലാലി മാത്യു, റവ. ഫാ. പൗലോസ് കിടങ്ങന്‍, മന്ത്രി റോജി. എം. ജോണ്‍, റാഷിദ് ഉള്ളമ്പിള്ളി, ഡോ. ജെയിസണ്‍ പോള്‍ മുളരീക്കല്, റവ. ഫാ. അജീഷ് പുതുശ്ശേരി സി.എം.ഐ, സി. എ. ബിനോയ് തോമസ് എന്നിവര്‍ സമീപം.
കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച രാജഗിരി നോളജ് സമ്മിറ്റ് (ആര്.കെ.എസ്) മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. വിവരവിസ്ഫോടനത്തിന്റെ ഈ കാലത്തില്‍ നിരന്തരം പഠിക്കുക എന്നതിലൂടെ മാത്രമേ നിലനില്പ് ഉണ്ടാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. എ.ഐ വിപ്ലവം മൂലം തൊഴില്‍ നഷ്ടമാവുന്ന സാഹചര്യത്തിലും പുതിയ തൊഴിലസരങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്നുണ്ട്. പുതിയ തലമുറയ്ക്കൊപ്പം സഞ്ചരിക്കുവാനും അവരുടെ ഭാഷയും അറിവുകളും നേടിയെടുക്കുവാനും താന്‍ എല്ലായിപ്പോഴും ശ്രമിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജഗിരി വാലി കെ.ഇ ഓഡീറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി എം. ജോണ്‍ വിശിഷ്ടാതിഥിയായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാര രംഗത്ത് പരിഷ്കാരങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായ റവ. ഫാ. പൗലോസ് കിടങ്ങന്‍ അധ്യക്ഷത വഹിച്ചു. രാജഗിരി നോളജ് സമ്മിറ്റിലെ പ്രബന്ധ സംഗ്രഹങ്ങളുടെ സമാഹാരം മുഖ്യമന്ത്രി വി.ഡി. സതീശന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി. എം. ജോണിന് നല്കി പ്രകാശനം ചെയ്തു.
കോളേജ് ഡയറക്ടര്‍ റവ. ഫാ. അജീഷ് പുതുശ്ശേരി സി.എം.ഐ, പ്രിന്‍സിപ്പാള്‍ ഡോ. ലാലി മാത്യു, ആര്‍സെറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ജെയിസണ്‍ പോള്‍ മുളരീക്കല്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റാഷിദ് ഉള്ളമ്പിള്ളി, ആര്.കെ.എസ്. കണ്‍വീനര്‍ ഡോ. നീനു കുര്യാക്കോസ്, ബീറ്റീസ് അക്കാദമി സി.ഇ.ഒ സി. എ. ബിനോയ് തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് ഐ.എ.എസ്., ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, എ.ഐ.വിദഗ്ധന്‍ സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു. നോളജ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷന് സൗകര്യം രണ്ടാം ദിനമായ വെള്ളിയാഴ്ചയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Photo Courtesy - Google









