
തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസത്തെ സന്ദർശനമാണ് അദ്ദേഹം സംസ്ഥാനത്ത് നടത്തുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ഗ്യാനേഷ് കുമാർ എറണാകുളത്തെ എറണാകുളം ശിവക്ഷേത്രം ഉൾപ്പെടെ ഹനുമാൻ ക്ഷേത്രങ്ങളിലും ദർശനം നടത്തും. ഔദ്യോഗിക കൂടിക്കാഴ്ചകൾ നാളെയും മറ്റന്നാളുമായിരിക്കും നടക്കുക.
നാളെ രാവിലെ മുതൽ ഉച്ചവരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ചകൾ നടത്തും. തുടർന്നുള്ള ദിവസമായ ഏഴിന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഏഴാം തീയതി കൊച്ചിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനവും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.











