04:15am 14 October 2026
NEWS
വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കേരളത്തെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഛത്തീസ്ഗഢ്
13/10/2026  09:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കേരളത്തെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഛത്തീസ്ഗഢ്

ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വീണ്ടും തോൽവി. ഏഴ് വിക്കറ്റിനാണ് ഛത്തീസ്ഗഢ് കേരളത്തെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് മാത്രമാണ് എടുക്കാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢ് 14 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

കേരളം - 20 ഓവറിൽ 97/7, ഛത്തീസ്​ഗഢ് - 17.4 ഓവറിൽ 100/3

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് വേണ്ടി ആര്യനന്ദയും ശ്രദ്ധ സുമേഷും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഓപ്പണർ ശ്രേയ സിജു അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോൾ അമീറ ബീഗം ഏഴ് റൺസുമായി മടങ്ങി. മൂന്നാം വിക്കറ്റിൽ ആര്യനന്ദയും ശ്രദ്ധയും ചേർന്ന് 31 റൺസ് കൂട്ടിച്ചേർത്തു. ആര്യനന്ദ 42 ഉം ശ്രദ്ധ 20 ഉം റൺസെടുത്തു. തുടർന്നെത്തിയവരും നിറംമങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്സ് 97 ൽ അവസാനിച്ചു. ഛത്തീസ്​ഗഢിന് വേണ്ടി ശ്രേയ ശ്രീവാസ് മൂന്നും പലക് സിങ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢിന് 41 റൺസുമായി പുറത്താകാതെ നിന്ന യതി ശർമ്മയുടെ ഇന്നിങ്സാണ് അനായാസ വിജയം ഒരുക്കിയത്. ചാന്ദ് ചേലക് 21 റൺസെടുത്തു. കേരളത്തിന് വേണ്ടി സി.വി. അനുഷ്കയും വി.ജെ. ശീതളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img