04:42am 01 August 2026
NEWS
ചെറുവണ്ണൂർ മേൽപ്പാല നിർമാണം ഉടൻ പൂർത്തിയാക്കണം: ഐ ആർ എം യു
30/07/2026  12:38 PM IST
Nasar
ചെറുവണ്ണൂർ മേൽപ്പാല നിർമാണം ഉടൻ പൂർത്തിയാക്കണം: ഐ ആർ എം യു


കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാല നിർമാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം ജനങ്ങൾ നേരിടുന്ന ദുരിത യാത്രയ്ക്ക് അടിയന്തരമായി അറുതി വരുത്തണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (IRMU) ഫറോക്ക് മേഖലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഒൻപത് മാസം കൊണ്ട് പണി പൂർത്തിയാക്കി 2026 ജനുവരി ഒന്നിന് നാടിനു സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ച മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതിനാൽ പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡിന്റെ അപകടാവസ്ഥ കാരണം വാഹനങ്ങൾ തകരാറിലാകുന്നതും ആംബുലൻസുകൾക്ക് പോലും സമയബന്ധിതമായി കടന്നുപോകാൻ സാധിക്കാത്തതും ജനങ്ങളെ വലയ്ക്കുകയാണെന്നും, അതിനാൽ മേൽപ്പാലം പണി ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് കമലേഷ് കടലുണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി സ്വാഗതം പറഞ്ഞു. ജംഷീദ് മേലത്ത്, മുസ്തഫ എന്റെ നാട് രാമനാട്ടുകര, റസാക്ക് ഗുഡ് ഷോട്ട്, തൗഫീഖ് പനാമ തുടങ്ങിയവർ സംസാരിച്ചു.  ഓഗസ്റ്റ് 15-ന് IRMU മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അക്ഷരസ്വരാജ് 2026' സംഘടിപ്പിക്കാനും മാധ്യമരംഗത്തെ ജ്യേഷ്ഠശ്രേഷ്ഠർക്ക് ആദരവും യുവപ്രതിഭകൾക്ക് അനുമോദനവും നൽകാനും ജനറൽ ബോഡി യോഗം തീരുമാനിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img