04:38pm 10 November 2026
NEWS
ചെറുവാടി അസോസിയേഷന്‍ ഖത്തര്‍;
പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

05/07/2026  06:43 PM IST
NILA
ചെറുവാടി അസോസിയേഷന്‍ ഖത്തര്‍; പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.



കഴിഞ്ഞ മൂന്ന്  പതിറ്റാണ്ട് കാലമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ ചെറുവാടി നിവാസികളുടെ കൂട്ടായ്മയായ ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഖത്തറിന്‍റെ അടുത്ത സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബഷീര്‍ തുവാരിക്കല്‍ (പ്രസിഡണ്ട്), ശിഹാബുദ്ധീന്‍ കൊന്നാലത്ത് (ജനറല്‍ സെക്രട്ടറി), ഫിയാസ് .കെ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. 

ദോഹ സൈത്തൂണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദ്വൈവാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡണ്ട് സലീം തോലേങ്ങല്‍ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ബോഡി യോഗം സിദ്ധീഖ് പുറായില്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.പി സലാഹുദ്ധീന്‍ പുതിയ ഭാരവാഹി തെരുഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ക്ക നേതൃത്വം നല്‍കി. കമ്മിറ്റിയുടെ രക്ഷാധികാരികളായി  സിദ്ധീഖ് പുറായില്‍ ,സലാഹുദ്ധീന്‍ കെ.പി, സലീം തോലേങ്ങല്‍, ഗഫാര്‍ ഇ.എന്‍, സാദിഖ് അലി കൊന്നാലത്ത്, നാസര്‍ തോലേങ്ങല്‍ എന്നിവരെയും തെരെഞ്ഞെടുത്തു. 

 വൈസ് പ്രസിഡണ്ടുമാരായി സിദ്ധീഖ് സി.ടി, അസീസ് പുറായില്‍, സക്കീര്‍ മാസ്റ്റര്‍, യാസിര്‍ അഹ്മദ് കെ.ടി, സാദിഖ് സി.ടി   സെക്രട്ടറിമാരായി അമ്മാര്‍ കെ.ടി,  സഫ് വാന്‍ കെ.പി , മജീദ് ബാബു പഴംപറമ്പ്,  മുന്‍സീര്‍ കെ, അജ്മല്‍ അഹ്മദ്  ചാലില്‍,  ഫൈനാന്‍സ് സെക്രട്ടറിമാരായി   ആസിഫ് ആസാദ്,  ആസിഫ് കുന്നത്ത് എന്നിവരെയും  തെരെഞ്ഞെടുത്തു.
  മുഹമ്മദ് ടി.പി, ഡോ. ഫൈസല്‍ പാറക്കല്‍, അബ്ദുല്‍ ഹഖ്  ഇ.എന്‍, റഷീദ് (കുട്ടു) കൊന്നാലത്ത്,  ജാബിര്‍ എന്‍, ഫഹദ് പുറായില്‍, സുനീര്‍ പൊറ്റമ്മല്‍, ഹാരിഷ് വി. മുഹമ്മദ്, റഹ്മത്ത് എന്‍.കെ, നമീര്‍ മാസ്റ്റര്‍ പൊറ്റമ്മല്‍, ഫൈസല്‍ തോലേങ്ങല്‍, അബ്ദുല്‍ ലത്തീഫ്, ഷാനവാസ് പൊറ്റമ്മല്‍, റാഷിദ് പുറായിൽ, ജാഫര്‍ കെ, മന്‍സൂര്‍ സി.പി, റിയാസ് കെ.പി, റസാഖ് ടി.പി, ആരിഫ് എ.എം.സി, അഫ്റഹ്  വി.എ, അര്‍ഷാദ് മോന്‍, സാഖിബ് കണ്ടങ്ങൽ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img