03:34pm 06 November 2026
NEWS
ചേര്‍ത്തല : ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്സ്
13/02/2025  10:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചേര്‍ത്തല : ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്സ്

ചേര്‍ത്തല : മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിൽ ആയിരുന്നു ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.ചേർത്തല നഗരസഭ 29 ാം വാർഡിൽ പണ്ടകശാല പറമ്പിൽ സജി (46) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സോണി (48) യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലയിലേറ്റ ക്ഷതത്തെ തുടർന്ന് ഉള്ളിലെ ഞരമ്പ് മുറിഞ്ഞ് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.  വീഴ്ചയുടെ ആഘാ തത്തിൽ ഉണ്ടായതല്ല പരിക്കെന്നും റിപ്പോർട്ടിലുണ്ട്. ഭാരതീയ ന്യായ സംഹിത 105ാം വകുപ്പ് പ്രകാരം മന പൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തി ട്ടുള്ളത്. സോണിയെ കോടതിയിൽ ഹാജരാക്കി ചെയ്തശേഷംതുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി ആക്രമണം നടന്ന ഇയാളുടെ വീട്ടിലെത്തിച്ച്  തെളിവെടുപ്പ് അടക്കമുള്ള നടപടി പൂർത്തിയാക്കും.  പിതാവ് ആക്രമിച്ച തിനെ തുടര്‍ന്നാണ് മാതാവ് മരിച്ചതെന്ന മകൾ മീഷ്മയുടെ പരാതിയെ തുടർന്നാണ്  പോലീസ് കേസെടുത്തത്. തലയ്ക്ക് പരിക്കേറ്റ്  ഒരു മാസത്തോളം  ആലപ്പുഴ മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന  കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സജി മരിച്ചത്. അന്ന്  വൈകിട്ട്  മുട്ടം സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരി യില്‍ മൃതദേഹം സംസ്കരിച്ചിരുന്നു.പരാതിയെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി യിരുന്നു. ഇന്നലെ പോലീസ് സർജന്റെ സാന്നിധ്യത്തിൽ ആയിരുന്നു പോസ്റ്റു മോർട്ടം നടത്തിയത്. കഴിഞ്ഞ ജനുവരി എട്ടിന് രാത്രി പത്തിനു ശേഷമാണ് സജിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ സോണിയും മകൾ മീഷ്മയും ചേർന്ന് ചേര്‍ത്തല യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. വീട്ടിലെ സ്റ്റെയര്‍ കെയ്‌സില്‍ നിന്നും വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധി കൃതരോടും പോലീസിനോടും പറഞ്ഞിരുന്നത്. അതിനാൽ ദൂരൂഹത കണ്ടിരു ന്നില്ല. ആരും പരാതി നൽകാത്ത സാഹചര്യത്തിലായിരുന്നു സ്വാഭാവിക മരണമായി കണ്ട് മൃതദേഹം വീട്ടിലെ ത്തിച്ച ശേഷം പിന്നീട് സംസ്‌കരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മകള്‍ മീഷ്മ ചേര്‍ത്തല പോലീസില്‍ പരാതി നൽകിയത്. വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി മീഷ്മക്ക് സംരക്ഷണം നല്‍കി സോണിയെ കസ്റ്റഡിയിലെടു ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജനുവരി എട്ടിന് നടന്ന സംഭവങ്ങൾ സോണി സമ്മതിച്ചതായി പോലീസ് പറഞ്ഞു. നിരന്തരം ഭാര്യയെ അക്രമി ച്ചിരുന്ന സോണി ജനുവരി എട്ടിനു രാത്രി സജിയെ അക്രമിച്ചെന്നും തല ഭിത്തിയിലിടിപ്പിച്ചാണ് പരിക്കേല്‍ പ്പിച്ചതെന്നും മകൾ മൊഴി നൽകി യിരുന്നു.  സോണി നിരന്തര ഭീഷണിതുടർന്നതോടെയാണ് ഗത്യന്ത രമില്ലാതെ മകൾ പരാതിയുമായി പോലീസിനു മുന്നിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടം സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലെ സെമിത്തേരിയിൽ വീണ്ടും സംസ്കരിച്ചു. മക്കളായ ബെന്നോബ്, മീഷ്മ എന്നിവരും അടുത്ത ബന്ധുക്കളും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img