
ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലത്തിലെ 31 ഗ്രാമീണ റോഡു കൾ പുനർ നിർമിക്കുന്നതിന് 9.26 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഏഴ് പഞ്ചായത്തുകളിലേയും ചേർത്തല നഗരസഭ പ്രദേശത്തേയും തകർന്ന റോഡുകൾ പുനർ നിർമിക്കാനാണ് തുക അനുവദിച്ചത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നേരത്തെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളതിനാൽ കാല താമസം കൂടാതെ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി മിൽമാ ജംഗ്ഷൻ, തുരുത്തിപ്പള്ളി ആശുപത്രി റോഡിന്45 ലക്ഷവും ചേർത്തല നഗരസഭയിലെ ഷണ്മുഖ ക്ഷേത്രം മറ്റവന റോഡിന് 28 ലക്ഷവും നെടുമ്പ്രക്കാട് ഇലഞ്ഞി ക്കൽ റോഡിന് 30 ലക്ഷവും അക്ഷയ കേന്ദ്രം ആഞ്ഞിലിപാലം റോഡിന്26 ലക്ഷവും പട്ടണക്കാട് അത്തിക്കാട് - വയലാർ കവല റോഡിന് 45 ലക്ഷവുമാണ് അനുവദിച്ചത്. ചേർത്തല തെക്ക് കോൾ പിങ് - ഈരേശ്ശേരിൽ- ക്രിസ്തുരാജ് റോഡിന് 28 ലക്ഷവും ചേർത്തല അറക്കേവെളി -മംഗലമുറ്റം റോഡിന് 23 ലക്ഷവും കടക്കരപ്പള്ളി പുന്നക്ക ൽപറമ്പ് ചെറിയാപറമ്പ് റോഡിന്45 ലക്ഷവും കടക്കരപ്പള്ളി കൊട്ടാരം -ആലുങ്കൽ റോഡിന് 45 ലക്ഷവും തണ്ണീർമുക്കം വാരനാട് - കോവിലകം റോഡിന് 18 ലക്ഷവും വയലാർ നാഗംകുളങ്ങര - മുസ്ലിം പള്ളി റോഡി ന്15 ലക്ഷവും കണ്ണേകാട്ട് -കരിയിൽ റോഡ് 15 ലക്ഷവും ചേർത്തല മേടേവെളി കച്ചിക്കാരൻ റോഡിന്45 ലക്ഷവും മൂലയിൽ പള്ളി റോഡിന് 25 ലക്ഷവും പട്ടണക്കാട് ഷണ്മുഖോ ദയപുരം - അഞ്ചു തെങ്ങും തറ റോഡിന് 32 ലക്ഷവും കടക്കരപ്പള്ളി കണ്ണന്തോടത്ത് -കട്ടിയാട്ട് റോഡിന് 28 ലക്ഷവും കഞ്ഞിക്കുഴി കാക്കനാട് - ബിയോ ബോണ്ട് റോഡിന് 45 ലക്ഷവും ഓംകാരേശ്വരം - ചാലിൽ റോഡിന് 25 ലക്ഷവും വയലാർ വല്യാത്രക്കരി റോഡിന് 30 ലക്ഷവും മുഹമ്മ കുന്നപ്പള്ളി -ജനശക്തി റോഡിന്29 ലക്ഷവും അനുവദിച്ചു. ചേർത്തല തെക്ക് പ്രഭാത് വായനശാല - ഇല ഞ്ഞിപാടം - പടനിലം റോഡിന്42 ലക്ഷവും ചേർത്തല തെക്ക് മുസ്ലിംപള്ളി - കരുണ സ്റ്റോപ്പ് റോഡ് 19 ലക്ഷവും തണ്ണീർമുക്കം വാഴച്ചിറ - മരുത്തോർവട്ടം റോഡിന് 17 ലക്ഷവും കടക്കരപ്പള്ളി തങ്കിപ്പള്ളി ബണ്ട് പാലം - പാപ്പുപറമ്പ് റോഡിന്19 ലക്ഷവുംമുഹമ്മ സംസ്കൃതം ഹൈസ്കൂൾ കായിക്കര ക്ഷേത്രം റോഡിന് 22 ലക്ഷവും അരീപറമ്പ് എച്ച്.എസ്.എസ്- എസ് എൻ കവല റോഡ് (32 ലക്ഷം)വയലാർ രാമവർമ്മ സ്കൂൾ - ആശുപത്രി റോഡിന് 15 ലക്ഷവുംമുഹമ്മ കാട്ടുകട - പ്രണവം റോഡിന് 38 ലക്ഷവും തണ്ണീർമുക്കം അഴീക്കോടൻ കവല - സമന്വയ റോഡി45 ലക്ഷവു പട്ടണക്കാട് അറയ്ക്കൽ - നെല്ലാപറമ്പ് റോഡിന് 20 ലക്ഷവും തണ്ണീർമുക്കം കേളവത്ത് - പുത്തന ങ്ങാടി റോഡിന് 35 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Photo Courtesy - Google











