01:01pm 13 November 2026
NEWS
കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ
08/05/2026  09:50 AM IST
nila
കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ സഹോദരനെ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടിൽ ഉനൈസ് (26) നെയാണ് ചേർപ്പ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാനാർഥിയുടെ സഹോദരന്റെ അശ്ലീല വീഡിയോ കൈവശമുണ്ടെന്നും അത് പുറത്തുവിട്ട് കുടുംബത്തെ അപമാനിക്കുമെന്നും പറഞ്ഞ് പലതവണയായി 61,500 രൂപയും 16,000 രൂപ വിലവരുന്ന പുതിയ മൊബൈൽ ഫോണും പ്രതി തട്ടിയെടുത്തെന്നാണ് പരാതി.

ഫോണിലൂടെ ഭീഷണി നേരിട്ടതായി കാണിച്ച് സ്ഥാനാർഥിയായ പുതിയവീട്ടിൽ പി.എസ്. ഫൈസൽ നവംബറിൽ ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, വ്യാജ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഫൈസലിന്റെ സഹോദരൻ അഫ്‌സൽ ഡിസംബറിലും പരാതി നൽകി.

എന്നാൽ പരാതികളിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് 2026 ജനുവരി 10-ന് അഫ്‌സൽ ഇരിങ്ങാലക്കുട ഡിവൈഎസ്‌പിയെ സമീപിച്ചു. തുടർന്ന് ഫെബ്രുവരി 25-നാണ് ചേർപ്പ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img