NEWS
ചെറിയനാട് ഡിബിഎച്ച്എസ്എസ് രജത ജൂബിലി: ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്
23/09/2025 06:36 PM IST
nila

ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷങ്ങളുടെ -സ്മൃതി 2025- ഭാഗമായി ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 28-നും 29-നുമാണ് ടൂർണമെന്റ് നടക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന എട്ട് ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. കേരള സ്കൂൾ സ്പോർട്സ് സൈറ്റിൽ 26-നകം രജിസ്റ്റർ ചെയ്ത് അതിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:9495386059
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











