10:02am 07 September 2026
NEWS
ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ്
21/10/2025  09:12 PM IST
nila
ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ്

ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 24, 25 തീയതികളിൽ ചെറിയനാട് പടനിലം മൈതാനത്ത് നടക്കും. 25 ന് രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 
കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയാകും.എം എസ് അരുൺ കുമാർ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം സലിം വികസന രേഖ പ്രകാശനം ചെയ്യും. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ വാസുദേവൻ അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തും. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ അനിൽ കുമാറും , പഞ്ചായത്തിൻ്റ ഭരണ നേട്ടങ്ങൾ സെക്രട്ടറി എസ്  ബിന്ദുവും അവതരിപ്പിക്കും. ഓപ്പൺ ഫോറത്തിൽ ജൂണിയർ സൂപ്രണ്ട് സിനു സൂസൻ എബ്രഹാം മോഡറേറ്ററാകും. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാർ, വിവിധ മേഖലകളിലെ പ്രതിഭകൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവ ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ ആദരിക്കും.
വികസന സദസ്സിൻ്റെ ഭാഗമായി 24 ന് രാവിലെ 10 മുതൽ പരാതി പരിഹാര അദാലത്തും 25 ന് രാവിലെ 9 മുതൽ ചെറിയനാട് ജെ ബി സ്കൂളിൽ മൾട്ടി നാഷണൽ കമ്പിനികൾ പങ്കെടുക്കുന്ന മെഗാ തൊഴിൽ മേളയും നടക്കും. പരാതി പരിഹാര അദാലത്തിലെ അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ 
നൽകേണ്ടതാണെന്നും

മെഗാ തൊഴിൽ മേളയിലേയ്ക്ക് കുടുംബശ്രീ സിഡിഎസ് വഴി  രജിസ്ട്രർ ചെയ്യാമെന്നും സംഘാടക സമിതി കൺവീനർ ജി വിവേക് , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ പി മനോജ് മോഹൻ എന്നിവർ അറിയിച്ചു.

ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ്
27/10/2025  06:15 PM IST
nila
ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ്

ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ് എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
 പടനിലം മൈതാനത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന രമേശ് അധ്യക്ഷയായി..
 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം സലിം വികസന രേഖ പ്രകാശനം ചെയ്തു.. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ വാസുദേവൻ അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ അനിൽ കുമാറും , പഞ്ചായത്തിൻ്റ ഭരണ നേട്ടങ്ങൾ സെക്രട്ടറി എസ്  ബിന്ദുവും അവതരിപ്പിച്ചു. ഓപ്പൺ ഫോറത്തിൽ ജൂണിയർ സൂപ്രണ്ട് സിനു സൂസൻ എബ്രഹാം മോഡറേറ്ററായി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാർ, വിവിധ മേഖലകളിലെ പ്രതിഭകൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവ ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ ആദരിച്ചു. സ്വർണ്ണമ്മ , കെ പി മനോജ് മോഹൻ, ഷൈനി ഷാനവാസ്, സുനി രാജൻ, ജി വിവേക്,
,പി കെ വത്സമ്മ  , രജിത രാജൻ,ബിജു രാഘവൻ,
 , കെ എൻ സുരേഷ് , പി ഉണ്ണികൃഷ്ണൻ നായർ,ഷീദ് മുഹമ്മദ്, മഞ്ജു പ്രസന്നൻ, വൈ ഫജീർ എന്നിവർ സംസാരിച്ചു.
വികസന സദസ്സിൻ്റെ ഭാഗമായി നടന്ന  പരാതി പരിഹാര അദാലത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ പി മനോജ് മോഹൻ അധ്യക്കനായി. ഷൈനി ഷാനവാസ്, എസ് രജനി എന്നിവർ സംസാരിച്ചു.
 ചെറിയനാട് ജെ ബി സ്കൂളിൽ മൾട്ടി നാഷണൽ കമ്പിനികൾ പങ്കെടുക്കുന്ന മെഗാ തൊഴിൽ മേളയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.