NEWS
ചേരാനല്ലൂര്‍ ബെന്‍സ് അപകട കേസില്‍ വാദം നടക്കുക അടച്ചിട്ട മുറിയില്‍
02/11/2026 07:05 PM IST
സണ്ണി ലുക്കോസ്

കേസിലെ വാദത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നേര്‍ക്കുനേര്‍ വന്നതിന് പിന്നാലെയാണ് തീരുമാനം.കേസുമായി ബന്ധപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നാണ് കുടുംബത്തിന്റെ അഭിഭാഷകന് ആരോപിച്ചത്. എന്നാല്‍ ജയബാലകൃഷ്ണന്റെ കുടുംബം സ്വതന്ത്രമായ അന്വേഷണത്തിന് തടസമുണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആരോപിക്കുകയായിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചതോടെയാണ് കോടതി, വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. അടച്ചിട്ട മുറിയില്‍ വാദം പൂര്‍ത്തിയായി.പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപ്പീലില്‍ ഉത്തരവ് വ്യാഴാഴ്ചയാണ് പുറപ്പെടുവിക്കുക
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










