01:56am 28 October 2026
NEWS
ചേരാനല്ലൂർ വാഹനാപകടം: അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ നാല് പൊലീസുകാർക്ക് സസ്പെൻഷൻ
27/10/2026  04:37 PM IST
nila
ചേരാനല്ലൂർ വാഹനാപകടം: അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

 

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിഐ ശ്യാം കുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ്, സിവിൽ പൊലീസ് ഓഫീസർ അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് നടപടി.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസിന്റെ നടപടികൾ നേരത്തേ തന്നെ വിവാദമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img