04:50am 28 October 2026
NEWS
ചേരാനെല്ലൂർ കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും.
26/10/2026  01:08 PM IST
ചെറുകര സണ്ണിലൂക്കോസ്
ചേരാനെല്ലൂർ കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും

 

ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ, വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകും.
അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം നടക്കുമ്പോൾ 17കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മങ്ങാട്ട് സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17കാരനെ കസ്റ്റഡിയിലെടുത്തെങ്കിലും, ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണുണ്ടായത്. പ്രതിക്കെതിരെ 181, 183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ.
അതിനിടെ, ചെറിയാനല്ലൂർ വാഹനാപകടകേസിൽ പ്രതിയായ 17കാരന് ജാമ്യം നൽകി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടയിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് മകൾ തളർന്നുവീണത്. നീതിക്കായി ഏറ്റവറ്റവരെയും പോകുമെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img