12:04am 08 November 2026
NEWS
ചേരാനല്ലൂരിൽ വൻ രാസ ലഹരി വേട്ട.
15/03/2025  11:07 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചേരാനല്ലൂരിൽ വൻ രാസ ലഹരി വേട്ട.

ചേരാനല്ലൂരിൽ വൻ രാസ ലഹരി വേട്ട. യുവാക്കൾക്കിടയിൽ രാസ ലഹരി വില്പന നടത്തുന്ന പ്രധാനി DANSAF ൻ്റെ പിടിയിൽ. കൃഷ്ണ കുമാർ 29, സജിനമഞ്ജിൽ, പ്ലാച്ചേരി po ,കൊല്ലം.  എന്നയാളെയാണ് 121.91 gm methamphetaminum,1.016 kg കഞ്ചാവുമായി ചേരാനല്ലൂർ ഇടപ്പള്ളി നോർത്ത് ഭാഗത്ത് നിന്നും പിടികൂടിയത്. കേരള പോലീസിന്റെ ഓപ്പറേഷൻ D HUNT ൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കേസുകളാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയിട്ടുള്ളത്.
 എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img