12:14am 08 November 2026
NEWS
എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
15/03/2025  10:53 AM IST
nila
എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തൃശ്ശൂർ: എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  കേരളത്തിൽ ലഹരി വ്യാപകമാകുന്നതിൻറെ  പ്രധാന കാരണം എസ്എഫ്ഐ പ്രവർത്തകരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവുമായി എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ പിടിയിലായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രമേശ് ചെന്നിത്തല കടുത്ത വിമർശനമാണ് ഉയർത്തിയത്. 

 ലഹരി മാഫിയ കേരളത്തിൽ വ്യാപകമാകുന്നത് രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. ഒമ്പത് വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം, കളമശേരി പോളി ടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തിൽ രാഷ്ട്രീയ പോരും മുറുകുകയാണ് . 

രണ്ടു കിലോയോളം കഞ്ചാവുമായി പിടിയിലായ ആകാശിനൊപ്പം മുറിയിൽ താമസിച്ചിരുന്ന കെഎസ് യു നേതാവ് ആദിലിനെതിരെയും കേസെടുക്കാൻ പൊലീസിനുമേൽ സമ്മർദമേറുകയാണ്. എന്നാൽ കഞ്ചാവ് പിടിക്കുന്ന സമയത്ത് ആദിൽ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും ആദിലിനെ പ്രതിയാക്കിയാൽ കോടതിയിൽ കേസിനു തന്നെ തിരിച്ചടിയായേക്കുമെന്നുമുളള ആശങ്കയാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. നിലവിൽ റിമാൻഡിൽ കഴിയുന്ന ആകാശിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാകും ആദിലിനെ പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img