01:03am 08 November 2026
NEWS
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരായ സൈബർ ആക്രമണം സഖാക്കൾ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

16/03/2025  06:05 PM IST
nila
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരായ സൈബർ ആക്രമണം സഖാക്കൾ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

കെപിസിസി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരനെതിരെ ഇടത് പ്രൊഫൈലുകൾ നടത്തുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സൈബർ സഖാക്കൾ ആ പ്രവർത്തനം നിർത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പൊതുജീവിതത്തിൽ നിൽക്കുന്ന വ്യക്തികളോട് ചെയ്യേണ്ട കാര്യമല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ആലപ്പുഴയിലും അമ്പലപ്പുഴയിലും എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്നയാളുകളാണ് ജി സുധാകരനെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു സീനിയർ നേതാവിനെ വളരെ മോശമായി പാർട്ടി സഖാക്കൾതന്നെ സൈബറിടങ്ങളിൽ ആക്രമിക്കുന്നത് അപലപനീയമാണ്. അതവസാനിപ്പിക്കാൻ പാർട്ടി നേതൃത്വം മുൻകയ്യെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കെപിസിസിയുടെ പരിപാടിയിൽ ജി. സുധാകരൻ പങ്കെടുത്തത് ‍കോൺ​ഗ്രസിന്റെ ക്ഷണപ്രകാരമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതിലൊരു തെറ്റുമില്ല. ​ഗാന്ധിജിയുടേയും ശ്രീനാരായണ​ഗുരുവിന്റെയും സമാ​ഗമത്തിന്റെ 100 വർഷം പൂർത്തിയായപ്പോൾ രാഷ്ട്രീയത്തിനതീതമായി നടത്തിയ പരിപാടിയായിരുന്നു അതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img