06:38pm 03 August 2026
NEWS
മലയാളി മാർകഴി മഹോത്സവത്തിന് ചെന്നൈ ഒരുങ്ങി
01/01/2025  07:48 PM IST
നാസർ
മലയാളി മാർകഴി മഹോത്സവത്തിന് ചെന്നൈ ഒരുങ്ങി

ചെന്നൈ: തമിഴ് മണ്ണിൽ മലയാളത്തിൻ്റെ സാംസ്കാരിക തനിമ അറിയിച്ചു കൊണ്ടിരിക്കുന്ന ചെന്നൈ മലയാളികളുടെ മലയാളി മാർകഴി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മൂന്ന്, നാല്, അഞ്ച് തിയതികളിൽ ആശാൻ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിലാണ് വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. മലയാളി മാർകഴി മഹോത്സവം സർഗം 2025 എന്ന പേരിൽ അരങ്ങേറുന്ന പരിപാടി പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.കെ.പി സുരേഷ് കുമാർ, ശ്യാമള ജയപ്രകാശ്, എം.കെ ജനാർദ്ദനൻ, പി.എ സുരേഷ് കുമാർ, എസ്. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വിപുലമായ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.മൂന്നുനാൾ നീണ്ടുനിൽക്കുന്ന മാർകഴി മഹോത്സവത്തിൻ്റെ മുന്നോടിയായി പുറത്തിറക്കിയ തുടി കൊട്ടി പാടിയാടും എന്ന ടൈറ്റിൽ സോംഗ്  ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. സംവിധായകനും ഗാനരചയിതാവുമായ സുധീർ കുമാർ കോഴിക്കോട് രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച ഗാനം നടൻ വിനോദ് കോവൂർ, സുനിൽ, റിച്ചുട്ടൻ, ദേവനന്ദ, നൗഫൽ റഹ്മാൻ, ഇദ്രിസ് മാമ്പി , ഷിജേഷ് എന്നിവർ ചേർന്നാണ് ആലപിച്ചത്. ആൻ മോൾ നിസ്വാർഥയുടെ പുല്ലാങ്കുഴൽകൂടി ചേർന്നപ്പോൾ കൂടുതൽ ആസ്വാദ്യമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img