08:18am 30 April 2026
NEWS
ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈം​ഗിക പീഡനത്തിനിരയാക്കി
29/10/2025  01:39 PM IST
nila
ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈം​ഗിക പീഡനത്തിനിരയാക്കി

ചെന്നൈ നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈം​ഗിക പീഡനത്തിനിരയാക്കി. പള്ളിക്കരണയിൽ തിങ്കളാഴ്ച രാത്രിയിലാണ് 22 കാരിയായ യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്  ശിവകുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

സുഹൃത്തിനെ കാണാനായി യുവതി തിങ്കളാഴ്ച വൈകിട്ട് ബൈക്ക് ടാക്സി ബുക്ക് ചെയ്തിരുന്നു. രാത്രി മടങ്ങുമ്പോഴും അതേ ഡ്രൈവർ തന്നെയായിരുന്നു. യാത്രാമധ്യേ വിജനമായ പ്രദേശത്ത് വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ വീട്ടിനടുത്ത് ഇറക്കിവിട്ടശേഷം യുവതി സംഭവവിവരം ഭർത്താവിനെ അറിയിക്കുകയും ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതിയെ തുടർന്ന് പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img