06:13pm 12 November 2026
NEWS
ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങി
13/04/2026  08:57 PM IST
NILA
ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങി

 

ചെങ്ങന്നൂർ .തൃച്ചിറ്റാറ്റ് ക്ഷേത്രത്തിലെ
ഉത്സവം 
 ആറാട്ടോടെ  കൊടിയിറങ്ങി.
തന്ത്രി താഴ മൺമഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി മാവേലിക്കര കുന്നം തിരുത്തി ഇല്ലം നാരായണൻ നമ്പൂതിരി യുടെ സഹ കാർമ്മിത്വത്തിലും
നടന്നു വന്ന 10ദിവസത്തെ ഉത്സവമാണ്
സമാപിച്ചത്.
ആറാട്ട് ബലിയോടെ ആരംഭിച്ച സമാപന
ചടങ്ങുകൾ ക്കു ശേഷം 
വൈകിട്ട് ആറാട്ട് എഴുന്നള്ളത്തു ഘോഷ  യാത്രയും
പമ്പയിലെ ആറാട്ട് കടവിൽ ആറാട്ടും നടത്തി. രാത്രി 9ന് തിരിച്ചെഴുനെള്ളത്തിനും  ശേഷം തൃച്ചിറ്റാറ്റ് നടയിലും, ഗോശാല കൃഷ്ണന ടയിലും കൊടിയിറക്കോടെയാണ്
 സമാപിച്ചത്.
ഉപദേശക സമിതി പ്രസിഡന്റ്‌
മധു ജി സോപാനം, സെക്രട്ടറി, സുമേഷ് ദേവരാജൻ,വൈസ് പ്രസിഡന്റ്‌
 ബി വിജയ കുമാർ,
ടി കെ രവീന്ദ്രൻ നായർ ജോയിന്റ് സെക്രട്ടറി ,ഘോഷ യാത്ര കൺവീനർ
മുരുകൻ, കമ്മിറ്റി അംഗങ്ങളായ ജയകുമാർ,പ്രസന്ന
കുമാരി,സുലോചന,ജ്യോതി രാജീവ്‌, ബിന്ദു രാജീവ്‌,  രജനി  സുരേഷ്, എന്നിവർ ചടങ്ങുകൾക്കുനേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.