03:15am 13 November 2026
NEWS
ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം നടത്തി
22/02/2026  10:09 PM IST
nila
ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം നടത്തി

ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്‍റ്  നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകൾ,  കലാകായിക പ്രതിഭകൾ, രാമായണ പ്രശ്നോത്തരി വിജയികൾ, അത്തപ്പൂക്കള മത്സര വിജയികൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയവർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ സ്കോളർഷിപ്പും വിവിധ എന്‍ഡോവ്മെന്‍റുകളും  വിതരണം ചെയ്തു.
 പ്രതിഭാസംഗമം  എന്‍എസ് എസ് ഡയറക്ടർ ബോർഡ് അംഗം  പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
 സ്ക്കൂളുകളും, കോളേജുകളും, ടെക്നിക്കൽ സ്ഥാപനങ്ങളും കേരളത്തിൽ ആകമാനം സ്ഥാപിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിന് അവസരം നൽകി, കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച ദീർഘദർശിയായിരുന്നു മന്നത്ത് പത്മനാഭൻ എന്ന് അദ്ദേഹം പറഞ്ഞു.

 എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി എൻ സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.
 യൂണിയൻ വൈസ് പ്രസിഡന്‍റ് റ്റി.ഡി  ഗോപാലകൃഷ്ണൻ നായർ, യൂണിയൻ സെക്രട്ടറി  എം ജി അശോക് കുമാർ,  ബി കൃഷ്ണകുമാര്‍, ആര്‍ അജിത് കുമാര്‍, ഉളനാട്  ഹരികുമാര്‍,  റ്റി. എസ് സുരേഷ് ബാബു, കെ.രാധാകൃഷ്ണന്‍ നായര്‍,  ജി, പ്രദീപ്, അഖിലേഷ്, എം.ജി ദേവകുമാര്‍, എസ്.വി പ്രസാദ്, രഞ്ജിത് വി കുറുപ്പ്,  പ്രതിനിധി സഭാംഗങ്ങളായ റ്റി പി രാമാനുജന്‍ നായര്‍, ഡി.നാഗേഷ് കുമാര്‍, കെ.ജി മുരളീധരകുറുപ്പ്, പി.ജി ശശിധരന്‍ പിളള, പി.ആര്‍ ഹരികുമാര്‍, മോഹന്‍ദാസ്, ശ്രീകുമാര്‍  യൂണിയന്‍ ഇന്‍സ്പെക്ടര്‍ വി ഹരികൃഷ്ണന്‍, വനിത യൂണിയന്‍ പ്രസിഡന്‍റ് സി.ദീപ്തി, സെക്രട്ടറി ബിനു ഹരികുമാര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.