07:27pm 11 September 2026
NEWS
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെങ്ങന്നൂർ ഉപജില്ലാതല പ്രവർത്തനോ ദ്ഘാടനം
11/09/2026  04:41 PM IST
nila
 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെങ്ങന്നൂർ ഉപജില്ലാതല പ്രവർത്തനോ ദ്ഘാടനം

ചെങ്ങന്നൂർ: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെങ്ങന്നൂർ ഉപജില്ലാതല പ്രവർത്തനോ ദ്ഘാടനം പുലിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പുലിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റ്റി റ്റി ഷൈലജ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവുമായ ജി കൃഷ്ണകുമാർ സർഗ്ഗ വേദി ക്ലബ്ബിൻറെ ഉദ്ഘാടനവും പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി സുഭാഷ് സർഗ്ഗസംവാദത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.  സാഹിത്യകാരി അഡ്വ. മേഘ സുധീർ മുഖ്യപ്രഭാഷണം നടത്തി.  ബാലസാഹിത്യകാരനും കവിയുമായ ജി നിശീകാന്തിൻ്റെ നേതൃത്വത്തിൽ സർഗ്ഗ സംവാദം നടന്നു. ചെങ്ങന്നൂർ എ ഇ ഒ റീന എച്ച്, അധ്യാപക സംഘടനാ പ്രതിനിധികളായ കെ ബൈജു, കവിത കെ, അനസ് എം അഷറഫ്, ബിനു ജി, കെ ആർ അനന്തൻ, പ്രഥമാധ്യാപിക സീനാ ദാസ്, എസ് എം സി ചെയർമാൻ അഡ്വ. ഡി നാഗേഷ് കുമാർ, എച്ച് എം ഫോറം കൺവീനർ രശ്മി, വിദ്യാരംഗം ഉപജില്ലാ കൺവീനർ വിനീത ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img