NEWS
ചെങ്ങന്നൂർ സബ്ജില്ലാ ഫുട്ബോൾ ടൂർണ്ണമെൻറ്
20/09/2025 09:00 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ സബ്ജില്ലാ ഫുട്ബോൾ
ടൂർണമെന്റിൽ ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിന് മികച്ച വിജയം
ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ ഒന്നാം സ്ഥാനവും
സബ്ജൂണിയർ
വിഭാഗംആൺകുട്ടികളുടെ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി അതോടൊപ്പം തന്നെ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വിഎച്ച്എസ്എസ് കല്ലശ്ശേരി സ്കൂളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മാന്നാർ നായർ സമാജം സ്കൂളിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5 -4 എന്ന സ്കോറിന് പരാജയപ്പെടുത്തി .
സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മാന്നാർ നായർ സമാജം സ്കൂളിനെഎതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വിജയികളായി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











