
ചെങ്ങന്നൂർ: മാന്നാർ നായർ സമാജം സ്കൂളിൽവെച്ച് നടന്ന ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ ചെങ്ങന്നൂർ സെന്റ് ആൻസ് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി തലത്തിൽ അനാമിക അജിത്ത്, റിവ്യ അന്ന ബിബിൻ (സ്റ്റിൽ മോഡൽ ഫസ്റ്റ് എ ഗ്രേഡ് ) കെസിയ സാമുവൽ (പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്) തസ്നിം എച്ച്, ഗീതു ഗിരീഷ് (വർക്കിംഗ് മോഡൽ എ ഗ്രേഡ്) 30 പോയിന്റോട് കൂടി ജേതാക്കളായി.
ഹൈസ്കൂൾ തലത്തിൽ മിഷേൽ സാറാ സുജിത്ത്( പത്രവാർത്തവായന) റീബ റെജി, ദേവശ്രീ.എം(വർക്കീഗ് മോഡൽ ) മാളവിക മഞ്ചേഷ്,ശ്രേയ. ജെ (സ്റ്റിൽ മോഡൽ ) ഗ്രേസ് സാറാ സജു ( പ്രസംഗം അവന്തിക. ഡി (ചരിത്ര സെമിനാർ) എന്നിവർ ഒന്നാം സ്ഥാനവും,അക്സ മറിയം റിബു (പ്രാദേശിക ചരിത്ര രചന) സനു ഷാ സൻതു (അറ്റ്ലസ് നിർമ്മാണം) എന്നിവർ A ഗ്രയ്ഡോടു കൂടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഉപജില്ല ജേതാക്കളായി. 69 പോയിന്റ് നേടിയാണ് ഈസ്ഥാനംകരസ്ഥമാക്കിയത്











