
ചെങ്ങന്നൂര്‍: ആരോഗ്യ രംഗത്ത് ചെങ്ങന്നൂരിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു.
100 കോടി രൂപ ചെലവഴിച്ചു അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ചെങ്ങന്നൂർ ജില്ലാആശുപത്രി പുതിയ കെട്ടിട സമുച്ചയം വ്യാഴാഴ്ച വൈകിട്ട് 6 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും
1943 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പഴയ ആശുപത്രി കെട്ടിടം ജീർണ്ണാവസ്ഥയിലായതതോടെ മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിർദ്ദേശത്തെ തുടര്‍ന്നാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മാണം ആരംഭിച്ചത്. രണ്ടര ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ഏഴു നിലകളിലായി 1, 25,000 ( ഒരു ലക്ഷത്തി.ഇരുപത്തി അയ്യായിരം ) ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട സമുച്ചയം പൂർത്തിയാകുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ജില്ല ആശുപത്രിയിൽ മുന്നൂറ് കിടക്കകളാണ് തയ്യാറാകുന്നത്.
സോളാര്‍സംവിധാനവും സജ്ജമാക്കും'ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് സജ്ജമാക്കും.. മെഡിക്കല്‍ ഉപകരണങ്ങളും
എം സി റോഡ് ഉൾപ്പെടെയുള്ള പാതകളിൽ ഉണ്ടാക്കുന്ന വാഹന അപകടങ്ങളിൽ മികച്ച ചികിത്സ ഉറപ്പുവരുത്താൻ ട്രോമ കെയർ യൂണിറ്റ് ആരംഭിക്കും.
ജില്ല ആശുപത്രിയേയും മാതൃ - ശിശു ആശുപത്രിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെയ്യുന്ന റാമ്പിന് മേൽക്കൂരയും ഉണ്ട്
.കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും നിർമ്മാണം പൂര്‍ത്തീകരിച്ചു .നിര്‍വഹണ ഏജന്‍സിയായ വാപ് കോസിന്റെ മേല്‍നോട്ടത്തില്‍ ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പിനിയാണ് നിര്‍മാണം നടത്തിയത്
അനുബന്ധ സൗകര്യങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ വലിയ ജില്ല ആശുപത്രികളില്‍ ഒന്നായി ചെങ്ങന്നൂര്‍ ആശുപത്രി മാറും.











