
ചെങ്ങന്നൂർ പെരുമ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ചെങ്ങന്നൂരാതി പുരസ്‌കാരം റാപ് സംഗീതജ്ഞനായ വേടന് ഫെബ്രുവരി 26 വൈകിട്ട് ആറിന് സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു. 50 ,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സാംസ്‌കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ചെങ്ങന്നൂർ പെരുമ 2026 ചെങ്ങന്നൂർ ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ
നടത്തിവരികയാണ്. ഫെബ്രുവരി 28 വരെ നടത്തപ്പെടുന്ന ചെങ്ങന്നൂർ പെരുമയിൽ
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ലധികം പ്രദർശന, വിപണന സ്റ്റാളുകൾ പ്രവർത്തിക്കുന്നു.
പ്രമുഖ സിനിമാ താരങ്ങൾ, സംഗീതജ്ഞർ, മറ്റു കലാപ്രതിഭകൾ നയിക്കുന്ന കലാ സാംസ്‌കാരിക പരിപാടികൾ, മെഗാഷോകൾ, വിവിധ പ്രദർശനങ്ങൾ, പുസ്‌തകമേള, പെറ്റ് ഷോ,നാടൻ ഭക്ഷണശാല എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ചെങ്ങന്നൂർ പെരുമ പുരസ്‌കാരം നടി ഭാവനയ്ക്ക് സമാപന ദിവസമായി 28 ന് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സംഘാടക സമിതി ജനറൽ കൺവീനർ
ഒ എസ് ഉണ്ണികൃഷ്‌ണൻ, റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എൻ സുധാമണി, ഫിനാൻസ് കമ്മിറ്റി കൺവീനർ ജി വിവേക് , ബി റെജിമോൻ, പബ്ലിസിറ്റി കൺവീനർ പി എസ് ബിനുമോൻ ,എം കെ ശ്രീകുമാർ, എൻ ആർ സോമൻ പിള്ള എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു











