NEWS
ചെങ്ങന്നൂര്‍ നഗരസഭ വനിതകള്‍ക്കായുള്ള സൗജന്യ യോഗ പരിശീല ആരംഭിച്ചു
03/11/2025 08:23 PM IST
nila

ചെങ്ങന്നൂര്‍: നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ വനിതകള്‍ക്കായുള്ള സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റിജോ ജോണ്‍ ജോര്‍ജ്, റ്റി.കുമാരി, ശ്രീദേവി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ വി. വിജി, എസ്. സുധാമണി, ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ബിന്ദു, നഗരസഭ സൂപ്രണ്ട്മാരായ പ്രവീണ്‍ രാജ്, എസ്. സുഖില ജിജി, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്. ജയമോഹന്‍, യോഗ ഇന്‍സ്ട്രക്ടര്‍ സ്മിത എന്നിവര്‍ പ്രസംഗിച്ചു. അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വനിതകള്‍ക്കായുള്ള സൗജന്യ യോഗ പരിശീലനംനടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











