10:16am 08 September 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭ പരുമല തീര്‍ത്ഥാടകര്‍ക്കായി മെഡിക്കല്‍ എയ്ഡ് പോസ്റ്റും സേവന കേന്ദ്രവും തുറന്നു
01/11/2025  08:00 PM IST
nila
ചെങ്ങന്നൂര്‍ നഗരസഭ പരുമല തീര്‍ത്ഥാടകര്‍ക്കായി മെഡിക്കല്‍ എയ്ഡ് പോസ്റ്റും സേവന കേന്ദ്രവും തുറന്നു

ചെങ്ങന്നൂര്‍: പരുമല തീര്‍ത്ഥാടകര്‍ക്കായി നഗരസഭ മെഡിക്കല്‍ എയ്ഡ് പോസ്റ്റും സേവന കേന്ദ്രവും കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാളില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റിജോ ജോണ്‍ ജോര്‍ജ്, റ്റി.കുമാരി, അശോക് പടിപ്പുരക്കല്‍, ശ്രീദേവി ബാലകൃഷ്ണന്‍ കൗണ്‍സിലര്‍മാരായ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ഓമന വര്‍ഗീസ്, എസ്. സുധാമണി, സിനി ബിജു,സെക്രട്ടറി എം. ഡി. ദീപ, സൂപ്രണ്ട് പ്രവീണ്‍ രാജ്, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, മുക്കത്ത് കുടുംബയോഗം ട്രസ്റ്റി ഈപ്പന്‍ കെ. ഫിലിപ്പ്, കെ.എം. ചെറിയാന്‍ ഇനിസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ജെയ്‌സി ജോയി സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ചാണ് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.