12:04pm 21 August 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു
19/08/2026  06:51 PM IST
NILA
ചെങ്ങന്നൂര്‍ നഗരസഭ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു

 

ചെങ്ങന്നൂര്‍ : നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണം വിപണന മേള നഗരസഭ ഓഫീസിനു മുന്‍വശം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനവും ആദ്യ വില്പനയും നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സാലി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീജ ഉദയന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.കെ.അനില്‍കുമാര്‍, ടി.കുമാരി, കെ.ഷിബു രാജന്‍, കൗണ്‍സിലര്‍മാരായ റിജോ ജോണ്‍ ജോര്‍ജ്,  ഗോപു പുത്തന്‍മഠത്തില്‍, വി.എസ്.സവിത, ശരണ്യ സുരേന്ദ്രന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ശ്രീകല, സി.ഡി.എസ്. ഭാരവാഹികളായ ബിന്ദു അനില്‍, സി.ഡി.ബിന്ദു, ജിനി എം. എബ്രഹാം, ആര്‍.ദീപ, അക്കൗണ്ടന്റ് എസ്.സിമി  എന്നിവര്‍ പ്രസംഗിച്ചു. ഓണം വിപണനമേള 21ന് സമാപിക്കും. കുടുംബശ്രീ അംഗങ്ങളുടെ സംരംഭക യൂണിറ്റുകളിലെ  നിലവാരമുള്ളതും മായം കലരാത്തതുമായ ഉല്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും. ഓണം വിപണന മേള 21 ന് സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.