02:40pm 11 November 2026
NEWS
ചെങ്ങന്നൂർ നഗരസഭ കേരളോത്സവം 18 മുതൽ 21 വരെ
11/10/2025  06:12 PM IST
nila
ചെങ്ങന്നൂർ നഗരസഭ കേരളോത്സവം 18 മുതൽ 21 വരെ

 

 ചെങ്ങന്നൂർ : നഗരസഭ കേരളോത്സവം 18 മുതൽ 21 വരെ നടക്കും. നഗരസഭ കോൺഫറൻസ് ഹാൾ, ക്രിസ്ത്യൻ കോളേജ് മൈതാനം, സിറ്റിസൺ ക്ലബ്ബ്, ഐക്കാട് പാലത്തിന് സമീപം എന്നീ വേദികളിലാണ് കലാകായിക മത്സരങ്ങൾ നടക്കുന്നത്. 18 ന് രാവിലെ 11ന്  ചെയർപേഴ്സൺ അഡ്വ: ശോഭ വർഗീസ് കേരളോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ- കലാ- കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ.ഷിബു രാജൻ മുഖ്യപ്രഭാഷണം നടത്തും. 21ന് ഉച്ചയ്ക്ക് 2: 30ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗ്ഗീസ് നിർവഹിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 17 ന് വൈകിട്ട് 4 ന് മുൻപായി ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി എം.ഡി.ദീപ അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.