08:03pm 11 November 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
05/11/2025  06:19 PM IST
nila
ചെങ്ങന്നൂര്‍ നഗരസഭ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചു. നഗരസഭ ഒന്‍പതാം വാര്‍ഡില്‍ ഇടനാട് ഗവ.ജെ.ബി. സ്‌കൂള്‍ കെട്ടിടത്തിലാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റിജോ ജോണ്‍ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.ശോഭാ വര്‍ഗ്ഗീസ് ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ രഞ്ജിത്ത് എസ്. പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമതി അദ്ധ്യക്ഷരായ റ്റി. കുമാരി, അശോക് പടിപ്പുരയ്ക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ മനീഷ് കീഴാമഠത്തില്‍, കൗണ്‍സിലര്‍മാരായ സൂസമ്മ എബ്രഹാം, ഗോപു പുത്തന്‍മഠത്തില്‍, മറിയാമ്മ ജോണ്‍ ഫിലിപ്പ്, ഓമനാ വര്‍ഗ്ഗീസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീകല എസ്. സീനിയര്‍ ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ എ.അജയന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.