06:46am 13 November 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡ് 22 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
21/10/2025  09:07 PM IST
nila
ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡ് 22 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡ് നഗരത്തിലെ 10 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 22.8 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലേറ്റ്, കപ്പ്, പേപ്പര്‍ വാഴയില എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. നഗരസഭ സീനിയര്‍ പബ്ലിക്ക് ഇന്‍സ്‌പെക്ടര്‍ സി.നിഷയുടെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അശ്വതി ജി. ശിവന്‍, പി. സംഗീത എന്നിവരും പരിശോധനയില്‍പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.