
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് യുഡിഎഫ് . 27 അംഗ കൗൺസിലിൽ 13 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് യുഡിഎഫ് അധികാരം നിലനിർത്തിയത്. എൽഡിഎഫ്, എൻഡിഎ കക്ഷികൾ ഏഴ് സീറ്റുകൾ വീതം നേടി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. കഴിഞ്ഞ കൗൺസിലിൽ 16 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 13 സീറ്റുകളിലേക്ക് കുറഞ്ഞു. എന്നാൽ, മൂന്ന് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന എൽഡിഎഫ് ഏഴ് സീറ്റുകളിലേക്ക് ഉയർന്ന് നില മെച്ചപ്പെടുത്തി. ഏഴ് സീറ്റുകൾ നേടിയ എൻഡിഎയ്ക്ക് കഴിഞ്ഞ കൗൺസിലിലെ സ്ഥാനം നിലനിർത്താൻ സാധിച്ചു.
നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ മികച്ച വിജയം നേടി ഭരണനേതൃത്വം നിലനിർത്തി.
എന്നാൽ, നഗരസഭയുടെ മുൻ ചെയർമാൻമാർക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയായി. മുൻ ചെയർമാൻമാരായ രാജൻ കണ്ണാട്ട് (ജോസഫ് ഗ്രൂപ്പ്), സുജ ജോൺ (കോൺഗ്രസ്) എന്നിവർ പരാജയപ്പെട്ടത് യുഡിഎഫിന് വലിയ ആഘാതമായി.
പുതിയ
കൗൺസിലിലെ കക്ഷിനില:യുഡിഎഫ്. 13 ,എൽഡിഎഫ്. 7 ,
എൻഡിഎ. 7











