05:03am 12 November 2026
NEWS
ചെങ്ങന്നൂർ നഗരസഭ ഭരണം വീണ്ടും യുഡിഎഫിന്; മുൻ ചെയർമാൻമാർക്ക് കാലിടറി
13/12/2025  04:02 PM IST
nila
ചെങ്ങന്നൂർ നഗരസഭ ഭരണം വീണ്ടും യുഡിഎഫിന്; മുൻ ചെയർമാൻമാർക്ക് കാലിടറി

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് യുഡിഎഫ് . 27 അംഗ കൗൺസിലിൽ 13 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് യുഡിഎഫ് അധികാരം നിലനിർത്തിയത്. എൽഡിഎഫ്, എൻഡിഎ കക്ഷികൾ ഏഴ് സീറ്റുകൾ വീതം നേടി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.  കഴിഞ്ഞ കൗൺസിലിൽ 16 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 13 സീറ്റുകളിലേക്ക് കുറഞ്ഞു.  എന്നാൽ, മൂന്ന് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന എൽഡിഎഫ് ഏഴ് സീറ്റുകളിലേക്ക് ഉയർന്ന് നില മെച്ചപ്പെടുത്തി. ഏഴ് സീറ്റുകൾ നേടിയ എൻഡിഎയ്ക്ക് കഴിഞ്ഞ കൗൺസിലിലെ സ്ഥാനം നിലനിർത്താൻ സാധിച്ചു.
​നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ മികച്ച വിജയം നേടി ഭരണനേതൃത്വം നിലനിർത്തി.
​എന്നാൽ, നഗരസഭയുടെ മുൻ ചെയർമാൻമാർക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയായി. മുൻ ചെയർമാൻമാരായ രാജൻ കണ്ണാട്ട് (ജോസഫ് ഗ്രൂപ്പ്), സുജ ജോൺ (കോൺഗ്രസ്) എന്നിവർ പരാജയപ്പെട്ടത് യുഡിഎഫിന് വലിയ ആഘാതമായി.
​പുതിയ
കൗൺസിലിലെ കക്ഷിനില:യുഡിഎഫ്. 13 ,എൽഡിഎഫ്. 7 , 
എൻഡിഎ. 7

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.