NEWS
ചെങ്ങന്നൂർ എം എം എ ആർ സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ
05/02/2026 07:35 PM IST
nila

ചെങ്ങന്നൂർ: എം എം എ ആർ ഐസിഎസ്ഇ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം കേരള ഹൈക്കോടതി ജസ്റ്റിസ് ജി ഗിരീഷ് ഉദ്ഘാടനം ചെയ്തു. മാർത്തോമാ സഭ സീനിയർ വികാരി ജനറൽ റവ മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ അജയകുമാർ എന്ന ഗിന്നസ് പക്രു ഗോൾഡൻ ജൂബിലി പ്രോജക്ടുകളുടെ ലോഞ്ചിംഗ് നിർവഹിച്ചു. ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ മനീഷ് കീഴാമടത്തിൽ ജൂബിലി ലോഗോ പ്രകാശനം ചെയ്തു .
സ്കൂൾചരിത്രം പ്രിൻസിപ്പൽ എൽസി അലി ചാക്കോ അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ ഡോ ജോൺ ജോർജ് , വാർഡ് കൗൺസിലർ റിജോ ജോൺ ജോർജ്
വൈസ്പ്രിൻസിപ്പൽ നാൻസി ഫിലിപ്സ് എന്നിവർ ആശംസ പ്രസംഗം നടത്തി.
സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾ, എംഎംഎആർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ വിജി ജേക്കബ് മാത്യു, ഹെഡ്മിസ്ട്രസ്സ് ഷീബ എം ജോർജ്,കൺവീനർ
ഷിബി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











