01:10am 11 November 2026
NEWS
ഐ സി എസ് ഇ , ഐ എസ് സി കായികമേള യിൽ ചെങ്ങന്നൂർ എംഎംഎ ആർ സ്കൂളിനു മികച്ച നേട്ടം
26/08/2025  07:48 PM IST
nila
 ഐ സി എസ്  ഇ , ഐ  എസ് സി കായികമേള  യിൽ ചെങ്ങന്നൂർ എംഎംഎ ആർ സ്കൂളിനു മികച്ച നേട്ടം

ചെങ്ങന്നൂർ: ഐ സി എസ്  ഇ , ഐ  എസ് സി കായികമേള  യിൽ ചെങ്ങന്നൂർ എംഎംഎ ആർ സ്കൂളിനു മികച്ച നേട്ടം. വെണ്ണിക്കുളം ബഥനി അക്കാദമിയിൽ വച്ച് നടന്ന  ഐ സി എസ് ഇ, ഐ എസ് സി സോണൽ കായികമേള യിൽ(സി ഐ എസ് സി ഇ അത്‌ലറ്റിക് മീറ്റ് 2025 )ചെങ്ങന്നൂർ എം എം എ ആർ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ 110 മീറ്റർ ഹർഡിൽസിൽ  ജൊഹാൻ മനോജ് ഇടിക്കുള ,ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഷോട്ട്പുട്ട് ,ഹാമർ ത്രോ എന്നിവയിൽ അമൽ മനു തോമസ് ,അണ്ടർ 19 വിഭാഗത്തിൽ ഹാമർ ത്രോയിൽ  റിതികേഷ് ആർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.അത്‌ലറ്റിക് മീറ്റിലെ വിവിധ ഇനങ്ങളിൽ ചെങ്ങന്നൂർ എംഎംഎ ആർ  സ്കൂളിലെവിദ്യാർത്ഥികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.