02:03am 12 November 2026
NEWS
ചെങ്ങന്നൂർ തൊഴിൽ മേള 2025
01/12/2025  05:29 PM IST
nila
ചെങ്ങന്നൂർ തൊഴിൽ മേള 2025


ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ 
 ചെങ്ങന്നൂർ ബഥേൽ അരമനയിൽ വച്ച് തൊഴിൽ മേള നടത്തി. ചെങ്ങന്നൂർ ഭദ്രാസനാധിപൻ 
ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
 മന്ത്രി 
സജി ചെറിയാൻ മേള
ഉദ്ഘാടനം ചെ
യ്തു.. തൊഴിൽ തേടിപ്പോകുന്ന യുവജന സമൂഹത്തിന്റെ മദ്ധ്യേ തൊഴിലുമായി എത്തുന്ന ദാതാക്കളുടെ പ്രയോജനം യുവജനങ്ങൾ ഫലപ്രദംമാക്കണമെന്ന് മന്ത്രി പറഞ്ഞു.
 വിവിധങ്ങളായ 16 തൊഴിൽ ദാതാക്കളാണ് മേളയിൽ അനുയോജ്യരായ അഭ്യസ്‌തവിദ്യരെ തേടി എത്തിയത്. ജാതിമതഭേദമന്യേ വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന 100ൽ പരം വ്യക്തികൾക്ക് മേള ഉപകാരപ്രദമായി. സമ്മേളനത്തിൽ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, ഫാ. മാമ്മൻ തോമസ് കോർ-എപ്പിസ്കോപ്പ, ഫാ. എൽവിൻ തോമസ്, സതീഷ് മാണിക്കശ്ശേരി, അപ്രേം കുന്നിൽ, സിബി മെൽവിൻ സ്ലീബ, ചിൽസ് തോമസ് കോശി, ജൊഹാൻ ജോസഫ്, ജോജോ ജോസഫ്, എമിൽ ഡെന്നിസ്, ജെസ്‌വിൻ സജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.