
ചെങ്ങന്നൂര്‍: സ്വച്ഛ് സര്‍വ്വേക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായ സ്വച്ഛോത്സവത്തില്‍ ഗവ. വനിത ഐ.റ്റി.ഐ.യെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഹരിതപ്രോട്ടോക്കോള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ചെങ്ങന്നൂര്‍ നഗരസഭ, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ചെങ്ങന്നൂര്‍ ഗവ.വനിത ഐ.ടി.ഐ.യെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചത്. നഗരസഭ അദ്ധ്യക്ഷ അഡ്വ.ശോഭ വര്‍ഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ മനു എം കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി ഹരിത ക്യാമ്പസ് സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പാള്‍ സജിമോന്‍ തോമസിന് കൈമാറി.
യോഗത്തില്‍ പ്രിന്‍സിപ്പാള്‍ സജിമോന്‍ തോമസ്, സീനിയര്‍ സൂപ്രണ്ട് ജി.ശ്രീകുമാര്‍, നഗരസഭ സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ രാധാകൃഷ്ണക്കുറുപ്പ്, പി.റ്റി.എ പ്രസിഡന്റ് പ്രസന്ന ശശി, നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ടി.ബി. രാജീവ്, സ്റ്റാഫ് സെക്രട്ടറി ഡി.ധനേഷ് എന്നിവര്‍ പ്രസംഗിച്ചു. സ്വച്ഛ് സര്‍വ്വേക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായ സ്വച്ഛോത്സവത്തില്‍ നഗരസഭയും ഗവ. വനിത ഐ.ടി.ഐ.യും ചേര്‍ന്ന് സംഘടിപ്പിച്ച മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാന വിതരണവുംനടത്തി.











