01:22am 13 November 2026
NEWS
ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി
18/02/2026  07:22 PM IST
nila
ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി

 ചെങ്ങന്നൂർ:  ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റും  പത്തനംതിട്ട  ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ 
 അന്നമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.
 പത്തനംതിട്ട ജില്ല ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. സ്മിത എൽ രക്തദാനത്തെ കുറിച്ച് അവബോധം നൽകുകയും ചെയ്തു.  65 ട്രെയിനികൾ രജിസ്ട്രേഷൻ ചെയ്ത ക്യാമ്പിൽ 28 പേർ രക്തദാനം നടത്തി. തുടർന്ന് രക്തദാനം നടത്തിയ ട്രെയിനി കൾക്കായി സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.