06:55pm 06 September 2026
NEWS
കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ചേട്ടനെ അനിയൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

23/02/2025  01:40 PM IST
nila
കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ചേട്ടനെ അനിയൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

ചേട്ടനെ അനിയൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.  ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) യാണ് സ​ഹോദരൻ പ്രസാദ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് പ്രസന്നനെ കൊലപ്പെടുത്തിയത്. 

ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിച്ച് വഴക്ക് ഉണ്ടാക്കാറുള്ളതായി അയൽവാസികൾ പറയുന്നു. മരിച്ച പ്രസന്നൻ അവിവാഹിതനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.