06:26pm 11 November 2026
NEWS
ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം
31/10/2025  08:47 PM IST
nila
ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം

ചെങ്ങന്നൂർ : വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നവംബർ 1,4,5,6 തീയതികളിലായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുലിയൂർ പ്രധാന വേദിയായി നടത്തും.
 നവംബർ ഒന്നിന് രചനാ മത്സരങ്ങളും നവംബർ 4, 5, 6 തീയതികളിൽ സ്റ്റേജിനങ്ങളും നടക്കും 
നാലാം തീയതി വൈകിട്ട് 5 മണിക്ക്  കൊടിക്കുന്നിൽ സുരേഷ് എം.പി കലോൽസവം ഉദ്ഘാടനം ചെയ്യും. ആറു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 96 വിദ്യാലയങ്ങളിൽ നിന്നായി 4500 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുലിയൂർ ഓപ്പൺ ഓഡിറ്റോറിയം, വേദി 2 ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ ഓഡിറ്റോറിയം,
വേദി മൂന്ന് പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം, വേദി നാല് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം,വേദി 5 ഗവൺമെന്റ് യുപി വേദി 5 ഗവൺമെന്റ് യുപി യുപി സ്കൂൾ പേരിശ്ശേരി ഇൻഡോർ ഓഡിറ്റോറിയം വേദി ആറ്, ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ട് ഫ്ലോർ എന്നിവയാണ്.കലോത്സവം നടക്കുന്ന മുഴുവൻ ദിവസങ്ങളും മത്സരാർത്ഥികൾക്കും എക്സ്കോർട്ടിംഗ്
 ടീച്ചേഴ്സിനും ഉച്ചഭക്ഷണം നൽകുന്നതാണ്. ഹരിത പ്രോട്ടോകോൾ പ്രകാരം ആയിരിക്കും കലോത്സവം നടക്കുക. കലോത്സവത്തിന്റെ സമാപന സമ്മേളനം ആറാം തീയതി വൈകുന്നേരം 4 മണിക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി 
സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. മുഴുവൻ മത്സരങ്ങളും ഡിജിറ്റൽ ഡോക്യുമെന്റേഷൻ ചെയ്യുന്നതാണ് എൽപി തല മത്സരം സബ്ജില്ലാത്തിലും യുപി മത്സരം ജില്ലാതലത്തിലും ഹൈസ്കൂൾ ഹയർ സെക്കൻഡറി മത്സരങ്ങൾ സംസ്ഥാനതലത്തിലും അവസാനിക്കുന്നതാണ്.  മേളയുടെ വിജയത്തിനായി 13 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട് സംഘാടകസമിതി ചെയർമാൻ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ജി. ശ്രീകുമാർ ആണ്. മേളയുടെ വിജയത്തിനായി ഏവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എച്ച് .റീന പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ അനസ് എം അഷ്റഫ് പബ്ലിസിറ്റി കൺവീനർ ബിനു ജി , അശ്വിൻ ഗോപിനാഥ്  എന്നിവരും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.