
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ 19-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവെൻഷൻ 17 മുതൽ ചെങ്ങന്നൂർ ബഥേൽ അരമനയിൽ മാർ പീലക്സീനോസ് നഗറിൽ 'യഹോവ എൻ്റെ പരിച' എന്ന ചിന്താവിഷയത്തെ ആസ്‌പദമാക്കി നടക്കും. 21 ന് സമാപിക്കും.
17ന് രാവിലെ 9:30 ന് വൈദിക ധ്യാനത്തിൽ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യസന്ദേശം നൽകും.
18 ന് വൈകിട്ട് 5:30ന് സന്ധ്യാനമസ്ക്കാരം. തുടർന്ന് കൺവൻഷൻ നഗറിലേക്ക് സുവിശേഷ റാലി. ശേഷം നടക്കുന്ന യോഗത്തിൽ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ ഉദ്ഘാടനവും മുഖ്യസന്ദേശവും നൽകും. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജിൻ്റെ ലോഗോ പ്രകാശനവും ചടങ്ങ നിർവഹിക്കും.
19ന് പ്രൊഫ. തോമസ് കുരുവിള വചന ശുശ്രൂഷ നിർവ്വഹിക്കും.
20ന് രാവിലെ 9:30ന് കുടുംബധ്യാനത്തിന് ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യസന്ദേശം നൽകും. വൈകിട്ട് ഫാ. നോബിൻ ഫിലിപ്പ് വചനശുശ്രൂഷ നിർവ്വഹി ക്കും.
21ന് രാവിലെ 10ന് സൺഡേസ്‌കൂൾ വിദ്യാർത്ഥി സംഗമവും ഉച്ചയ്ക്ക് 2:30ന് സെന്റ്. ജോസഫ് ഫോറം ഉദ്ഘാടന സമ്മേളനവും നടക്കും.
ഫാ.സ്റ്റെഫിൻ ജേക്കബ്,ഡോ.ജോസ്ജോസഫ് എന്നിവർ പ്രസംഗകരായിരിക്കുമെന്ന് ഡോ.മാത്യുസ് മാർ തീമോത്തിയോസ്, ഫാ.പി.കെ.കോശി, ഫാ.ജോസഫ് കുര്യാക്കോസ്, ഫാ. റിനോ കെ. മാത്യു, ചിൽസ് തോമസ് കോശി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.











