12:09am 13 November 2026
NEWS
ചെങ്ങന്നൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ:എബി കുര്യാക്കോസ് നാമനിർദ്ദേശ പത്രിക നൽകി
23/03/2026  09:01 PM IST
nila
ചെങ്ങന്നൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ:എബി കുര്യാക്കോസ് നാമനിർദ്ദേശ പത്രിക നൽകി

 

ചെങ്ങന്നൂർ : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: എബി കുര്യാക്കോസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഭരണാധികാരി  ആർ.ഡി.ഒ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. രാവിലെ 11 മണിയോടുകൂടി ആശുപത്രി ജംഗ്ഷനിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ 'നിന്ന് പ്രകടനമായി എത്തിയാണ് നിർദ്ദേശ പത്രിക സമർപ്പിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയാണ് നാമനിർദ്ദേശക പത്രിക സമർപ്പിക്കാൻ എത്തിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം, കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാർ, ഇലക്ഷന്‍ ഏജന്‍റ് അഡ്വ. കെ.ആർ. സജീവൻ, കെപിസിസി  അംഗം  രാധേഷ് കണ്ണന്നൂർ എന്നിവരും അഡ്വ: എബി കുര്യാക്കോസിനോടൊപ്പം  ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.