03:08pm 29 August 2026
NEWS
ചെങ്ങന്നൂർ ചതയം ജലോത്സവം: ഉമയാറ്റുകരയും വന്മഴിയും ജേതാക്കൾ
29/08/2026  09:30 AM IST
nila
ചെങ്ങന്നൂർ ചതയം ജലോത്സവം:  ഉമയാറ്റുകരയും വന്മഴിയും ജേതാക്കൾ

ചെങ്ങന്നൂർ:  മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫിചെങ്ങന്നൂർ ചതയം ജലോത്സവത്തിൽ
മത്സരം എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ ഉമയാറ്റു കരപള്ളിയോടം ഒന്നാം സ്ഥാനവും 
കിഴ് വന്മഴി പള്ളിയോടം രണ്ടാം സ്ഥാനവും
 ബി ബാച്ചിൽ  വന്മഴി പള്ളിയോടവും ജേതാക്കളായി എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ മുണ്ടൻകാവ് ഒന്നാം സ്ഥാനവും, മഴുക്കിർ രണ്ടാം സ്ഥാനവും മികച്ച പ്രകടനത്തിനുള്ള ട്രോഫി എ ബാച്ചിൽ മഴുക്കീറിനും 
ബി ബാച്ചിൽ കോടിയാട്ടുകരയും കരസ്ഥമാക്കി ജലോത്സവത്തിന് മുന്നോടിയായി നടന്ന
സാംസ്‌കാരിക സമ്മേളനത്തിൽ സമിതി ചെയർമാൻ എം വി ഗോപകുമാർ അധ്യക്ഷത
വഹിച്ചു.നഗരസഭ ചെയർമാൻ മനീഷ് കീഴാ മഠം ,പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കുഞ്ഞ് കുഞ്ഞ്, തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്‌മിതാ രാജേഷ് എന്നിവർ ചേർന്ന് ജലമേള ഫ്ലാഗ് ഓഫ് ചെയ്തു 
സജി ചെറിയാൻ എം എൽ ഏ മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ബോധിനി പ്രഭാകരൻ നായർ, ജനൽ കൺവിനർ അജി ആർ നായർ ,
കൃഷ്ണകുമാർ കൃഷ്ണവേണി,  ഡി.വിനോദ്  കുമാർ
കെ.ബി യശോദരൻ,
മുരുകൻ പൂവക്കാട്ട് മൂലയിൽ ഫാ ഏബ്രഹാം കോശി, ജൂണി കുതിരവട്ടം, രാജൻ കണ്ണാട്ട്,
സുധാമണി, വരുൺ മട്ടക്കൽ ലേഖാ ജയൻ , കെ
ഷിബു രാജൻ ,അഡ്വ ജോർജ് തോമസ് എസ് വി പ്രസാദ്, പത്മകുമാർ, കെജി കർത്ത, കെ കെ വിനോദ് കുമാർ
തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.