03:00am 12 November 2026
NEWS
ഒരുമയുടെ ഓണവുമായി ചെങ്ങന്നൂർ ബി ആർ സി
02/09/2025  08:18 PM IST
nila
ഒരുമയുടെ ഓണവുമായി ചെങ്ങന്നൂർ ബി ആർ സി


ചെങ്ങന്നൂർ:സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 100  ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് സമ്മാനിച്ചു. ഹയർസെക്കണ്ടറി വിഭാഗം എൻ എസ് എസ് വോളന്റിയർമാരും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ഓണസദ്യയ്ക്കുള്ള സാമഗ്രികൾ ബി ആർ സി ജീവനക്കാർ കുട്ടികളുടെ വീടുകളിൽ എത്തിച്ചുനൽകി. ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നേടുന്ന കിടപ്പിലായ കുട്ടികളുടെ വീടുകളിൽ ഓണചങ്ങാതി എന്ന പേരിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കുകയും ചെയ്തു . ഉൾച്ചേർക്കൽ വിദ്യാഭ്യാസം എന്നത് അക്കാദമികപിന്തുണയ്ക്ക് അപ്പുറം കുട്ടിയുടെ സമഗ്രമായ ഉയർച്ച ലക്‌ഷ്യം വെയ്ക്കുന്ന പ്രവർത്തനമാണെന്ന് ബി ആർ സി ഓർമ്മപ്പെടുത്തി.

ഒരുമയുടെ ഓണാഘോഷം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ അതിഥികൾക്കായി സമാഹരിച്ച ഓണസദ്യയ്ക്കുള്ള സാമഗ്രികൾ എസ് എസ് കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജി കൃഷ്ണകുമാർ  ഗാന്ധിഭവൻ ഡയറക്‌ടർ ഗംഗാധരന് കൈമാറി. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, പ്രോഗ്രാം ഓഫീസർ മനോജ് കുമാർ എം, ബി ആർ സി ട്രെയിനർ പ്രവീൺ കുമാർ വി, സ്പെഷ്യൽ എജ്യൂക്കേറ്റർ ജയലക്ഷ്മി ആർ, എസ് എസ് കെ പ്രവർത്തകരായ അശോക് കുമാർ, ബിന്ദു പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.