
ചെങ്ങന്നൂർ: ചെങ്ങന്നൂരിലും പ്രാന്ത പ്രദേശങ്ങളിലും രൂക്ഷമായിട്ടുള്ള തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്, അടിയന്തര പ്രാധാന്യം നൽകി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം (എബിസി ) സജ്ജീകരിക്കാൻ ലക്ഷ്യമി
ടുന്നു.2026-27 ബജറ്റിൽ, കാർഷിക മേഖലയിൽ പ്രത്യേകിച്ചും നെല്ലിന്റെ വിള വിസ്തൃതി, ഉൽപാദനം എന്നിവ വർദ്ധിപ്പിക്കുന്നതിനായി നെൽകൃഷി കൂലി ചെലവ്, പാടശേഖരങ്ങൾക്ക് റാമ്പ്, സബ് മേഴ്സിബിൾ പമ്പ്, മോട്ടോർ പുര തുടങ്ങിയവയ്ക്കായി 60 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ട്.
കൂടാതെ, ക്ഷീരകർഷകർക്ക് പിന്തുണ നൽകി, ക്ഷീര മേഖലയുടെ ശാക്തീകരണത്തിനായി കാലിത്തീറ്റ സബ്സിഡി,പാലിന് ഇൻസെന്റീവ്,മിനി ഡയറി ഫാം, ഗ്രൂപ്പുകൾക്ക് കറവപ്പശു, സഞ്ചരിക്കുന്ന വെറ്റിനറി ക്ലിനിക് തുടങ്ങിയ പദ്ധതികൾക്കായി 48 ലക്ഷം രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
പട്ടികജാതി വികസനം ലക്ഷ്യമാക്കിക്കൊണ്ട് യുവതി-യുവാക്കൾക്ക് സ്വയംതൊഴിൽ പരിശീലനങ്ങൾ, പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് തുടങ്ങിയവയും, ഉന്നതികളിൽ മിനി മാസ്റ് ലൈറ്റുകളുടെ സ്ഥാപനം എന്നിവ നിർവഹിക്കുന്നതിന് 70 ലക്ഷം രൂപ ബജറ്റിൽ നീക്കി വച്ചിരിക്കുന്നു.
അടച്ചുറപ്പുള്ളതും സുരക്ഷിതമായ ഭവനം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ജനറൽ, പട്ടികജാതി വിഭാഗങ്ങൾ ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന ലൈഫ്,പി എം എ വൈ ഭവന പദ്ധതികൾക്കായി 1,60,00,000 രൂപ വകയിരുത്തിയിരിക്കുന്നു
പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നിർമ്മാണത്തിനും കൂടാതെ വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ടരക്കോടി രൂപ വക ഇരുത്തിയിരിക്കുന്നു. സെക്കൻഡറി പാലിയേറ്റീവ് പരിചരണം,വയോജന പരിപാലന കേന്ദ്രം പ്രവർത്തന ചെലവുകൾ, മെഡിക്കൽ ക്യാമ്പുകൾ,സഹായ ഉപകരണ വിതരണം തുടങ്ങിയ ആരോഗ്യ മേഖല പ്രവർത്തനങ്ങൾക്കായി 65 ലക്ഷം രൂപ വക കൊള്ളിച്ചിരിക്കുന്നു. കുട്ടികൾ ഭിന്നശേഷിക്കാർ അഗതികൾ തുടങ്ങിയവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവർക്ക് ആശ്വാസം ഏകുന്നതിനും ആയി 25 ലക്ഷം രൂപ ബജറ്റിൽ വക വിളിച്ചിട്ടുണ്ട്.
19,45,30,000/- രൂപ വരവും 17,45,47,000 രൂപ ചെലവും 1,99,83,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ജി വിവേക് അവതരിപ്പിച്ചു. പ്രസിഡന്റ് എൻ.സുധാമണി അധ്യക്ഷയായ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
എം ജി ശ്രീകുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർ ബ്ലോക്ക് പഞ്ചായത്തിലെ മറ്റു ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ ആസൂത്രണ സമിതി അംഗങ്ങൾ നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.











