08:01pm 30 April 2026
NEWS
ലോകത്തിലെ ഏറ്റവും ഉയരമുള്ള റയിൽവെ ആർച്ച് പാലത്തിലൂടെ ട്രെയിൻ ഓടിത്തുടങ്ങി
06/06/2025  02:51 PM IST
nila
ലോകത്തിലെ ഏറ്റവും ഉയരമുള്ള റയിൽവെ ആർച്ച് പാലത്തിലൂടെ ട്രെയിൻ ഓടിത്തുടങ്ങി

ലോകത്തിലെ ഏറ്റവും ഉയരമുള്ള റയിൽവെ ആർച്ച് പാലത്തിലൂടെ ആദ്യ ട്രെയിൻ ഓടിത്തുടങ്ങി.  ചെനാബ് പാലത്തിലൂടെയുള്ള ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഒറ്റത്തൂണിൽ 96 കേബിളുകളുടെ കരുത്തിലാണ് അൻജി പാലം സ്ഥിതി ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലെത്തുന്നത്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ ആർച്ച് പാലമാണ് ചെനാബ്. നദിയിൽ നിന്ന് 359 മീറ്ററാണ് ഉയരം, ഈഫൽ ടവറിനെക്കാൾ (324 മീറ്റർ) 35 മീറ്റർ അധികം ഉയരം, നീളം 1100 മീറ്റർ, ചെലവ് 1486 കോടി രൂപ, ആർച്ചിന്റെ ഭാരം 13000 മെട്രിക് ടൺ, മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് സാധിക്കും. ഭീകരാക്രമണത്തെ ചെറുക്കാൻ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീൽ ഉപയോഗിച്ചായിരുന്നു നിർമ്മാണം. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആർച്ച്). 17 സ്പാനുകളുണ്ട്. പാലത്തിന് 120 വർഷത്തെ ആയുസ്. തീവണ്ടികൾ 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img